കേരള കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കാന്‍ മാണിക്ക് അവകാശമില്ലെന്നും മാണി വേണമെങ്കില്‍ പൊയ്‌ക്കോട്ടെയെന്നും പി.സി. ജോര്‍ജ്

single-img
5 April 2015

GEORGE

താന്‍ കേരള കോണ്‍ഗ്രസ് വിടില്ലെന്നും മാണി വേണമെങ്കില്‍ കേരള മജാണ്‍ഗ്രസ് വിട്ട് പൊയ്‌ക്കോട്ടെയെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജ്. തന്നെ പുറത്താക്കാന്‍ മാണിക്ക് അവകാശമില്ലെന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഓപ്പണ്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നു സ്പീക്കറോട് ആവശ്യപ്പെടുമെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം, പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള തീരുമാനം നാളെ ഉണ്ടാകും. കെ.എം. മാണിയും പി.ജെ. ജോസഫും ഒരുമിച്ച് പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു മാറ്റണമെന്നു മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ദുബായിലേക്ക് പോകും മുന്‍പ് മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും മാണി കടുത്ത നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.