യെമനില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കണമെന്ന ശ്രീലങ്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ചു

single-img
3 April 2015

yemen1യമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുനന് നടപടി ഊര്‍ജ്ജിതമായി നടക്കുമ്പോള്‍ തങ്ങളുടെ പൗരന്‍മാരെക്കൂടി രക്ഷിക്കണമെന്ന ശ്രീലങ്കയുടെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സന, ഹൊദൈദ, ഏദന്‍, മുകല്ല എന്നീ പ്രദേശങ്ങളിലായി വിദ്യാര്‍ത്ഥികളടക്കം നൂറോളം ശ്രീലങ്കന്‍ സ്വദേശികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവരെ രാജ്യത്തെത്തിക്കാനായി ശ്രീലങ്ക സനയിലെ യു.എന്‍ ഓഫീസിന്റെയും കൊളംബോയിലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെയുംസഹായം തേടിയിരുന്നുവെങ്കിലും വ്യോമമാര്‍ഗവും കടല്‍മാര്‍ഗവുമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഇന്ത്യ മസ്‌ക്കറ്റിലെ ശ്രീലങ്കന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സ്വദേശികളുടെ സുരക്ഷിതമായ മടങ്ങിവരവിന് തങ്ങള്‍ സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു.

ഇതിനിടെ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി മംഗള സമരവീര കെനിയയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ക്കും മസ്‌ക്കറ്റിലെ എംബസി അധികൃതര്‍ക്കുമൊപ്പം ജിബോട്ടിയിലെത്തി ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ശ്രീലങ്കന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.