കുരങ്ങുപനി കേരളത്തില്‍ വ്യാപകമാകുമെന്ന് റിപ്പോര്‍ട്ട്

single-img
2 April 2015

monkey-feverവടകര: കുരങ്ങുപനി കേരളത്തില്‍ വ്യാപകമാകുമെന്ന് റിപ്പോര്‍ട്ട്. ഇതേ കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പേ പഠനം നടത്തിയ ഡോ. കെ പ്രകാശന്‍ കണ്ടെത്തിയുരുന്നു.  2007-ല്‍ ചെള്ളുകളെപ്പറ്റി ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

വരും വര്‍ഷങ്ങളില്‍ കുരങ്ങുപനി കേരളത്തില്‍ മാരകമാകും. പനി പരത്തുന്ന ‘ഹീമ ഫൈസാലിസ്’ എന്ന ചെള്ളിന്റെ സാന്നിധ്യം കൂടിവരുന്നതാണ് കാരണം. വനാതിര്‍ത്തികളില്‍ മാത്രമല്ല മറ്റു പ്രദേശങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്.  ‘ബൂഫില്ലെസ്’ എന്ന നിരുപദ്രവകാരിയായ ചെള്ളിനെ ഇപ്പോൾ കാണാനേയില്ല. പകരം കുരങ്ങുപനി പരത്തുന്ന ‘ഹീമാ ഫൈസിലിസ്’ ചെള്ള് കൂടി. കാലവര്‍ഷത്തിനുശേഷം ചെള്ളുകളുടെ ലാര്‍വകള്‍ സജീവമാകുന്നതോടെയാണ് രോഗം വ്യാപകമാകുന്നത്.

വയനാട്ടിലും മലപ്പുറത്തും കുരങ്ങുപനി പടര്‍ന്നുപിടിച്ചിരുന്നു. വയനാട്ടില്‍മാത്രം 160 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് കണക്ക്. അതിൽ ഏഴുപേര്‍ മരിച്ചു.

2014-ല്‍ കർണാടകയിൽ 162 പേര്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്. രോഗബാധിതരുടെ എണ്ണം കൂടുതലാണെങ്കിലും ഇവിടെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.