തന്റെ പ്രസ്താവനകള്‍ യു.ഡി.എഫിനെ ശിഥിലമാക്കിയെങ്കില്‍ അതിന് ഉത്തരവാദി മാണിയല്ലേയെന്ന് പി.സി. ജോര്‍ജ്
നാളിതുവരെ താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം കെ.എം. മാണിയുടെ അറിവോടെയും അനുവാദത്തോടെയുമാണെന്നും മാണി പറയാതെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ്. തന്റെ പ്രസ്താവനകള്‍ യുഡിഎഫിനെ ശിഥിലമാക്കിയെങ്കില്‍ അതിനു മാണിയും ഉത്തരവാദിയല്ലേയെന്നും ജോര്‍ജ് ചോദിച്ചു. തന്റെ വസതിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി കതന്നോടു ാട്ടിയതു ക്രൂരതയാണെന്നും യുഡിഎഫ് നേതാക്കളെ വിശ്വസിക്കാനുള്ള ധാര്‍മികത മാണി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടിയിലെ തന്റെ പിന്തുണ കാലം തെളിയിക്കും. മാണിയുടെ ശ്രമം തന്റെ കരള്‍ പറിക്കാനാണെന്നും രാഷ്ട്രീയമായി തന്നെ ഇല്ലായ്മ ചെയ്യാന്‍ മാണി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അരുവിക്കരയിലെ നിലപാട് യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞ ശേഷം പറയാമെന്നും വിജയിക്കാന്‍ എളുപ്പം നാടാര്‍ സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു.