ഗോവയില്‍ ഇനി എന്ത് ധരിക്കണമെന്ന് ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിക്കും

single-img
27 March 2015

dress Codeഗോവയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബി.ജെ.പി സര്‍ക്കാര്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. സ്ലീവ് ലെസ് വസ്ത്രങ്ങള്‍, ജീന്‍സുകള്‍ എന്നിവ പുതിയ ഡ്രസ് കോഡ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ധരിക്കാന്‍ പാടില്ലെന്നും ഓഫീസ് സമയത്തും മറ്റ് ഔദ്യോഗിക പരിപാടികളിലും ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ ഡ്രസ്‌കോഡ് സംബന്ധിച്ച് എല്ലാ വകുപ്പുകളുടേയും മേധാവികള്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഗോവന്‍ കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ദയാനന്ദ് മാന്‍ഡ്രേക്കര്‍ പറഞ്ഞു. ജീവനക്കാര്‍ മാന്യമായ വസ്ത്രം ധരിച്ചെത്താന്‍ വകുപ്പ് മേധാവികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ ഡ്രസ് കോഡ് നയത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരെ ബിക്കിനി ഇടാന്‍ അനുവദിക്കണമെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ അലെക്‌സിയോ റെജിനാള്‍ഡോ വിഷയത്തില്‍ പ്രതികരിച്ചത്. ആളുകള്‍ എന്തു ധരിച്ച് ഓഫീസുകളിലെത്തണമെന്ന് അവരാണ് തീരുമാനിക്കുന്നതെന്നും സര്‍ക്കാരല്ലെന്നും അലക്‌സിയോ പറഞ്ഞു.