സൗദിയുടെ പ്രധാനപ്പെട്ട ഏഴ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കി

single-img
26 March 2015

Riyadhസൗദിയുടെ പ്രധാനപ്പെട്ട ഏഴ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. യെമന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജീസാന്‍, അബ്ഹ, വാദി ദവാസിര്‍, ബീഷ, ഷാറൂറ, നജ്റാന്‍, അല്‍ബാഹ എന്നീ വിമാനത്താവളിൽ നിന്നുള്ള സർവ്വീസുകളാണ് സൗദി സിവില്‍ എവിയേഷന്‍ അതോറിറ്റി നിർത്തലാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളിലേക്കുള്ള ബുക്കിങുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഇന്ന് കാലത്തുമുതലാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ സ്ഥിതി തുടരും. ബുക്കിങ് സംബന്ധമായ വിവരങ്ങള്‍ യാത്രക്കാരുമായി സിവില്‍ എവിയേഷന്‍ അതോരിറ്റി എസ്എംഎസ് മുഖേന നേരിട്ട് ബന്ധപ്പെടുമെന്നും അറിയിപ്പില്‍ പറയുന്നു.