യെമനിൽ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തു

single-img
26 March 2015

yemenസന: യെമനിൽ ആഭ്യന്തര സംഘര്‍ഷം രൂക്ഷം. ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഷിയ ഹൂതി വിമതര്‍ ഏറ്റെടുത്തു. വിമാനത്താവളത്തിന് സുരക്ഷ നല്‍കിയിരുന്ന ഔദ്യോഗിക സൈന്യം ബുധനാഴ്ച വൈകീട്ടോടെ പിന്മാറിയിരുന്നു.  വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന സാധാരണക്കാര്‍ പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അഭയംതേടി.

യെമന്‍ പ്രസിഡന്റ് അബ്ദുറാബു മന്‍സൂര്‍ ഹാദി ഏദനിലെ ഔദ്യോഗിക വസതിവിട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. ഹാദിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. അതിനിടെ, വിമതര്‍ക്കെതിരെ യെമനില്‍ സൗദി അറേബ്യ സൈനിക നടപടി തുടങ്ങിയതായി പറയപ്പെടുന്നു.