പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ മലക്കം മറിഞ്ഞു; ലക്ഷ്യം സമ്പൂര്‍ണ മദ്യനിരോധനമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
25 March 2015

barസമ്പൂര്‍ണ മദ്യനിരോധനമൊ ഉദാരമദ്യനയമൊ അല്ല ലക്ഷ്യമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തു മദ്യ ഉപഭോഗം കൂടി വരുന്നതായിട്ടുള്ള ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്യഉപഭോഗത്തിനു നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്തു സമ്പൂര്‍ണ മദ്യനിരോധനമാണു ലക്ഷ്യമെന്നും പത്തു വര്‍ഷം കൊണ്ട് ഇതു നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ബാറുകള്‍ പൂട്ടിയതും തുടര്‍ന്ന് ഏറെ രാഷ്ട്രിയ വിവാദങ്ങളുണ്ടായതും. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വിത്യസ്തമായ നിലപാടാണു സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.