ഹര്‍ത്താല്‍ ദിനത്തില്‍ വഴിയാത്രക്കാര്‍ അടക്കമുള്ളവരെ തല്ലിച്ചതച്ച എസ്.പി യതീഷ് ചന്ദ്രയെ ഡി.ജി.പി ബാലസുബ്രഹ്മണ്യം വിളിച്ചുവരുത്തി താക്കീത് ചെയ്തു

single-img
23 March 2015

police-aatackഹര്‍ത്താല്‍ ദിനത്തില്‍ അങ്കമാലിയില്‍ വഴിയാത്രക്കാരനടക്കമുള്ളവരെ തല്ലിച്ചതച്ച ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്രയെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ഡിജിപി ബാലസുബ്രഹ്മണ്യം താക്കീത് ചെയ്തത്. പൊതുജന മദ്ധ്യത്തില്‍ വികാരവിക്ഷോഭം കാണിക്കരുതെന്ന് താക്കീത് ചെയ്ത ഡിജിപി സംഭവത്തില്‍ ആഭ്യന്തരമന്ത്രിക്കുള്ള അതൃപ്തിയും യതീഷ് ചന്ദ്രയെ അറിയിച്ചു.

എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ക്രൂരമായ ലാത്തിച്ചാര്‍ജ് അരങ്ങേറിയത്. സംഭവത്തെതുടര്‍ന്ന് എസ്പിയെ സസ്‌പെന്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഭ്രാന്തന്‍ നായയെ പോലെ വളഞ്ഞിട്ട് ആക്രമിച്ച യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് വി.എസ്. ആവശ്യപ്പെട്ടത്.