ഈ ലോകകപ്പിനെ കുറിച്ച് ലോകകപ്പ് ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുള്ള സച്ചിന്റെ പ്രവചനം കിറുകൃത്യം

single-img
23 March 2015

Sachin-Tendulkarഈ ലോകകപ്പിനെ കുറിച്ച് ലോകകപ്പ് ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുള്ള സച്ചിന്റെ പ്രവചനം കിറുകൃത്യം. കാരണം അത്രത്തോളം കൃത്യതയോടെയായിരുന്നു ആ പ്രചവനം. ലോകകപ്പ് അതിന്റെ ക്ലൈമാക്‌സില്‍ എത്തി നില്‍ക്കേ സച്ചിന്റെ പ്രവചനങ്ങളില്‍ ക്രിക്കറ്റ് ലേകം വിസ്മയം പൂണ്ടിരിക്കുകയാണ്.

‘പ്ലെയിങ് ഇറ്റ് മൈ വേ’ എന്ന തന്റെ ആത്മകഥയുടെ പ്രകാശനത്തിനായി കഴിഞ്ഞ നവംബറില്‍ ലോഡ്‌സ് ഗ്രൗണ്ടില്‍ എത്തിയപ്പോഴായിരുന്നു സച്ചിന്‍ ഈ ലോകകപ്പിനെക്കുറിച്ച് മനസ്സ് തുറന്നത്. ആരൊക്കെയാകും ലോകകപ്പ് സെമിയില്‍ എത്തുക എന്ന ചോദ്യത്തിന് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, പിന്നെ സ്വന്തം ഇന്ത്യ എന്നായിരുന്നു ക്രിക്കറ്റ് ദൈവത്തിന്റെ പ്രവചനം. ഈ പ്രവചനം അതുപോലെ തന്നെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

അന്ന് സച്ചിന്റെ ഇംഗ്ലണ്ട് സെമി ലിസ്റ്റില്‍ ഇല്ലാത്തത് എന്തുകൊണ്ടണെന്നുള്ള ഇംഗ്ലീഷ് ാരാധകരോട് കായിക മത്സരങ്ങളില്‍ എന്തും സാധ്യമാകുമെന്‌നും എന്നാല്‍ ഇംഗ്ലണ്ടിന് ഇപ്പോഴത്തെ ഫോമില്‍ ലോകകപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധ്യതയില്ലെന്നും അച്ചിന്‍ സൂചിപ്പിച്ചു. പ്രവചനം പോലെ തന്നെ ഇംഗ്ലണ്ട് ആദ്യറൗണ്ടില്‍ പുറത്തായി.