പട്ടാപ്പകല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലിരുന്ന് പരസ്യമായി മദ്യപിച്ച ഗ്രാപഞ്ചായത്ത് അംഗവും കൂട്ടാളികളും പോലീസ് പിടിയില്‍

single-img
19 March 2015

liquor_260_1323871344

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലിരുന്ന് പട്ടപ്പാകല്‍ പരസ്യമായി മദ്യപിച്ച പഞ്ചായത്ത് അംഗവും കൂട്ടാളികളും േപാലീസ് പിടിയിലായി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ അംഗവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധിയുമായ മാന്നാനം തടത്തില്‍ ഷാജി ജോസഫ് കൂട്ടുകാരായ മാന്നാനം മുകളേല്‍ ഗിരീഷ്, അതിരമ്പുഴ സ്വദേശി ജോയി എന്നിവരെയാണ് നാട്ടുകാരുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പരസ്യമായി പഞ്ചായത്ത് ഓഫീസിനകത്തു മദ്യപാനം നടക്കുന്നതായറിഞ്ഞ് എത്തിയ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കുന്നതിനു ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും മുതിര്‍ന്ന യു.ഡി.എഫ്. നേതാക്കളുടെയും നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായറിഞ്ഞു പ്രതിഷേധവുമായി ഇടതുപക്ഷ സംഘടനകളുടെ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പോലീസ് സേ്റ്റഷനു മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പിന്നീട് ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയരാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.