പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നീട്ടിയേക്കും

single-img
17 March 2015

Indian-Parliament-House-Delhiസുപ്രധാന ബില്ലുകള്‍ പാസാക്കാനുള്ളതിനാല്‍ പാര്‍ലമെന്റില്‍ നടന്നു വരുന്ന ബജറ്റു സമ്മേളനം നീട്ടിവയ്ക്കാന്‍ സാധ്യത. ഭൂമിയേറ്റെടുക്കല്‍ ബില്ലടക്കമുള്ളവ ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പാസായിട്ടില്ല. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച് 21 ന് അവസാനിക്കാനിരിക്കുകയാണ്. ഇതിനിടയില്‍ ബില്ലുകള്‍ പാസാക്കാന്‍ സാധിക്കുകയില്ല എന്നതാണു സമ്മേളനം നീട്ടിവയ്ക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.