എല്‍.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം; കെ.എസ്.ആര്‍്ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

single-img
14 March 2015

Harthalസംസ്ഥാനത്ത് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ഹര്‍ത്താലില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. പത്തനാപുരം, നേമം, പള്ളേക്കടവ് എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ കണ്ണിനു പരുക്കേറ്റു. ഇതെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

സിബിഎസ്ഇ പരീക്ഷകള്‍, പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, അവശ്യസര്‍വീസുകള്‍ക്ക് സംരക്ഷണം നല്‍കാനും അക്രമമുണ്ടായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാനും ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു.