ട്രെയിന്‍ രണ്ടുമിനിട്ട് കൂടുതല്‍ വൈകിയാല്‍ ടിക്കറ്റിന് ചെലവായ തുക തിരിച്ചുതരാനും ട്രെയിനില്‍ സൗജന്യമായി സഞ്ചരിക്കാനുമുള്ള സംവിധാനം ഇംഗ്ലണ്ട് ഏര്‍പ്പെടുത്തി

single-img
12 March 2015

43251_Eaton_Lane
ഇംഗ്ലണ്ടില്‍ ട്രയിന്‍ കാത്തിരിക്കുന്നവര്‍ക്ക് ട്രെയിന്‍ വൈകിയെത്തിയാല്‍ ടിക്കറ്റിന് ചെലവായ കാശും തിരികെ ലഭിക്കും, വേണമെങ്കില്‍ ആ ട്രെയിനില്‍ ഫ്രീയായി യാത്രചെയ്യുകയും ചെയ്യാം. ട്രെയിന്‍ രണ്ടു മിനിറ്റോ അതില്‍ കൂടുതലോ വൈകിയാല്‍ നഷ്ടപരിഹാരമായി പകുതി തുകയാണ് ലഭിക്കുക. ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ ടിക്കറ്റിന്റെ മുഴുവന്‍ പണവും തിരിച്ചുകിട്ടുകയും ചെയ്യും.

യാത്രക്കാരുടെ അക്കൗണ്ടിലേക്കാണ് ടിക്കറ്റ് തുക നേരിട്ട് എത്തുന്നത്. മൊബൈല്‍ ആപ്പ്, സ്മാര്‍ട്ട് ടിക്കറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബുക്കിങ് വഴി ട്രെയിന്‍ യാത്രയ്ക്കു ടിക്കറ്റെടുക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു നഷ്ടപരിഹാരമെത്തുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

വിവിധ ട്രെയിന്‍ ഓപ്പറേറ്റര്‍മാരെ പദ്ധതിയുമായി സഹകരിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയാണു സര്‍ക്കാര്‍. ട്രെയിനുകള്‍ സമയം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണു പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.