രാജ്യത്ത് മുഴുവന്‍ ഗോവധം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി

single-img
9 March 2015

india-cow

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിന് പിന്നാലെ രാജ്യത്ത് മുഴുവന്‍ ഗോവധം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഈ വിഷയത്തില്‍ അഭിപ്രായംതേടി പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തിന് കത്തയച്ചു.

ഇപ്പോള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ഗോവധം നിരോധനം നിലവിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ നിയമം മറ്റ്് സംസ്ഥാനങ്ങളുടെ പരിഗണനയ്ക്കയക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ട്.

ഇതേസമയം മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെ തുടര്‍ന്ന് മറ്റ് മാംസാഹാരങ്ങളുടെ വില കുതിച്ചുയര്‍ന്നു.