ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ താനുമായി കിടക്ക പങ്കിട്ടെന്ന് 15 വയസുകാരി സോഷ്യല്‍മീഡിയയില്‍ വെളിപ്പെടുത്തി; താരം അറസ്‌റ്റില്‍

single-img
5 March 2015

download (1)ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ താനുമായി കിടക്ക പങ്കിട്ടെന്ന്  15 വയസുകാരി പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ ഫുട്‌ബോള്‍ താരം അറസ്‌റ്റില്‍. പെണ്‍കുട്ടി തന്റെ സുഹൃത്തുക്കളോടു സോഷ്യല്‍ മീഡിയ വഴി  പറഞ്ഞതാണ്‌ ആദം ജോണ്‍സണിനെ കുടുക്കിയത്‌.

 

പെണ്‍കുട്ടിയുടെ പിതാവ്‌ പരാതി നല്‍കുകയും പോലീസ്‌ താരത്തിന്റെ വസതി റെയ്‌ഡ്‌ ചെയ്‌ത്‌ അറസ്‌റ്റ്‌ ചെയ്യുകയുമായിരുന്നു.  പോലീസ്‌ ജോണ്‍സണിന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ പെണ്‍കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണു സൂചന.