സൗദി അറേബ്യയില്‍ പെപ്‌സി കുടിച്ച ഭാര്യയെ ഭർത്താവ് മൊഴിചൊല്ലി

single-img
4 March 2015

pepsiറിയാദ്‌: സൗദി അറേബ്യയില്‍ പെപ്‌സി കുടിച്ച ഭാര്യയെ ഭർത്താവ് മൊഴിചൊല്ലി. കുടിക്കരുതെന്ന്‌ വിലക്കിയിട്ടും തന്റെ അസാന്നിധ്യത്തില്‍ പെപ്‌സി കുടിച്ചുവെന്ന കാരണത്താലാണ് ഭര്‍ത്താവ്‌ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയത്. നിസാര കാരണങ്ങളാല്‍ സൗദിയില്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ സാമൂഹ്യ വിദഗ്‌ദനായ ഡോ അബദുള്‍ റസീസ്‌ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പെപ്‌സി കുടിച്ചതിന്‌ വിവാഹബന്ധം വേര്‍പെടുത്തിയ യുവാവിന്റെ വിവരവും അദ്ദേഹമാണ്‌ വെളിപ്പെടുത്തിയത്‌. തന്റെ നാലു കുട്ടികളുടെ മാതാവാണ്‌ എന്ന പരിഗണന പോലും നല്‍കാതെയായിരുന്നു ഭര്‍ത്താവിന്റെ ഈ തീരുമാനം. തന്റെ അഭാവത്തില്‍ ഭാര്യ വിശ്വാസ വഞ്ചന കാണിച്ചു എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

മറ്റൊരു സംഭവത്തില്‍ വിവാഹം ചെയ്‌ത പെണ്‍കുട്ടി തട്ടമുയര്‍ത്തിയതോടെ അറബി യുവാവ്‌ മൊഴി ചൊല്ലി. കാരണം യുവാവ്‌ കണ്ട്‌ ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയെ അല്ല വീട്ടുകാര്‍ വിവാഹ പന്തലില്‍ എത്തിച്ചത്‌.