സൗദി അറേബ്യയില്‍ കാറിനുള്ളിൽ വെച്ച്‌ കാമുകിയെ ചുംബിച്ചതിന് 250 ചാട്ടയടിയും ആറു മാസം തടവും

single-img
4 March 2015

kiss1ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം പോര്‍ട്ടില്‍ കാറിനുള്ളിൽ വെച്ച്‌ കാമുകിയെ ചുംബിച്ച കുറ്റത്തിന്‌ വിദേശിക്ക്‌ 250 ചാട്ടയടിയും ആറു മാസം തടവും ശിക്ഷയും കോടതി വിധിച്ചു. അന്തസ്സില്ലാതെ പൊതുസ്‌ഥലത്തു പെരുമാറിയ കുറ്റത്തിന് അറസ്‌റ്റുചെയ്‌ത ഇയാൾ ഇത്തരം പ്രവൃത്തികളിൽ ഇനിയും ഏര്‍പ്പെടാന്‍ സാധ്യതയുളളതിനാല്‍ ഇദ്ദേഹത്തെ നാടുകടത്തണമെന്ന്‌ സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അത്‌ അംഗീകരിച്ചില്ല.