വിമാനയാത്രക്കിടെ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞു മരിച്ചു

single-img
2 March 2015

gulf_air__1അബുദാബി: വിമാനയാത്രക്കിടെ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞു മരിച്ചതായി റിപ്പോര്‍ട്ട്. തൃശൂര്‍ സ്വദേശികളായ ബിനോയ്-അശ്വിനി ദമ്പതികളുടെ മകള്‍ ഋഷിപ്രിയയാണു മരിച്ചത്.

അതേസമയം മരണകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് അബുദാബിയില്‍ അടിയന്തിരമായി വിമാനമിറക്കി. കൊച്ചിയില്‍ നിന്നു ബഹറിനിലേക്കു പുറപ്പെട്ട ഗള്‍ഫ് എയര്‍ വിമാനത്തില്‍ വച്ചാണു കുട്ടി മരിച്ചത്.