ലങ്ക ക്വാര്‍ട്ടറിലേക്ക്; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ടിന് ചരമഗീതം? 

single-img
1 March 2015
Srilankaലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പിച്ച ടീമായ ഇംഗ്ലണ്ട് പുറത്താകലിന്റെ വാക്കില്‍. ശ്രീലങ്കയോട് പരാജയപ്പെട്ടതോടെയാണ് ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ജയത്തോടെ ലങ്ക ക്വാര്‍ട്ടറിലേക്ക് സ്ഥാനം ഉറപ്പാക്കി.
ഇംഗ്ലണ്ടിനെതിരെ ജയിക്കാന്‍ 310 റണ്‍സ് വേണ്ട ലങ്ക വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 47.2 ഓവറില്‍ ലക്ഷ്യം കണ്ടു. തിരിമന്നെയുടേയും സങ്കക്കാരെയുടേയും സെഞ്ചുറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. തിരിമന്നെ 139 ഉം സങ്കക്കാരെ 117 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്‌ളണ്ട് 50 ഓവറില്‍ ആറു വിക്കറ്റു നഷ്ടത്തില്‍ 309 റണ്‍സെടുത്തു. ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്‌ളണ്ടിനു തുണയായത്. ഇയാന്‍ ബെല്‍ 49 റണ്‍സെടുത്ത് പുറത്തായി. മികച്ച കളി പുറത്തെടുത്ത ജോ റൂട്ടിന്റെ പ്രകടനം ടീമിനു ആശ്വാസമായി. 121 റണ്‍സെടുത്ത റൂട്ടിനെ ഹെറാത്ത് വിക്കറ്റിനു മുന്നില്‍ കുടുക്കി. ലോകകപ്പില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇംഗ്ലണ്ട് താരമെന്ന നേട്ടം ഇരുപത്തിയഞ്ചുകാരനായ ജോ റൂട്ട് സ്വന്തമാക്കി.