പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു

single-img
23 February 2015

parliament1-300x231മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മേയ് എട്ടുവരെയാണ് പാര്‍ലമെന്റ് ചേരുന്നത്. സമ്മേളനത്തില്‍ സര്‍ക്കാരിന് ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തെ നേരിടേണ്ടിവരും.

രാജ്യത്തെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്നു എല്ലാ പാര്‍ട്ടികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ചയ്‌ക്കെടുക്കാമെന്നും മോദി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടത്തിയ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇന്‍ഷ്വറന്‍സ് ബില്‍ അടക്കമുള്ള നിര്‍ണായക ബില്ലുകളിലും ഓര്‍ഡിനന്‍സുകളിലും പ്രതിപക്ഷ സഹകരണം അനിവാര്യമായിരിക്കേ ഇതു സംബന്ധിച്ച് ഒരു ഉറപ്പുകളും നല്‍കാന്‍ സര്‍ക്കാര്‍ തയാറായതുമില്ല.