തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അശ്ലീല മെസേജുകള്‍ അയച്ചവരുടെ പേരുകളും സ്‌ക്രീന്‍ഷോട്ടുകളും വെളിപ്പെടുത്തി അരുന്ധതി

single-img
20 February 2015

arundhathi

തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അശ്ലീല മെസേജുകള്‍ അയക്കുന്നവരുടെ അക്കൗണ്ട് സഹിതം അവര്‍ അയച്ച പ്രൈവറ്റ് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തു. സദാചാരവാദികളെന്ന് അവകാശപ്പെടുകയും തരം കിട്ടുമ്പോള്‍ അന്യരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും ചെയ്യുന്ന മലയാളികളുടെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരാനാണ് താന്‍ ഇത് ചെയ്തതെന്ന് അരുന്ധതി പറഞ്ഞു.

ഈ കടന്നുകയറ്റം കൊണ്ട് പല പെണ്‍കുട്ടികള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ടെങ്കിലും അവര്‍ പ്രതികരിക്കാറില്ല. അത് ദൗര്‍ബല്യമായി കണക്കാക്കിയാണ് അവര്‍ വീണ്ടും വീണ്ടും ഇത്തരത്തില്‍ ചെയ്യുന്നതെന്നും അതുകൊണ്ടു തന്നെ അവരുടെ യഥാര്‍ത്ഥമുഖം മറ്റുള്ളവര്‍ കാണേണ്ടത് ആവശ്യമാണെന്നും അരുന്ധതി പറഞ്ഞു.

സദാചാര ഗുണ്ടായിസത്തിനെതിരെ ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സറ്റിയില്‍ ചുംബനസമരം നടത്തിയവരില്‍ അരുന്ധതിയുമുണ്ടായിരുന്നു. മുമ്പ് നടിയും അവതാരികയുമായ പേളി മാനിയയുടെ പോസ്റ്റിന് കീഴെ തന്റെ കുടുംബത്തെപ്പറ്റി വളരെ മോശമായി കമന്റ് എഴുതിയ യുവാവിന്റെ ചാറ്റും മാനിയ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.