ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി വെറും 50 ദിവസം; രാജ്യത്തെ എം.പി ഫണ്ടില്‍ നിന്നും 1200 കോടി രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ല

single-img
19 February 2015

Indian-Parliament-House-Delhiഅതാത് മണ്ഡല വികസനത്തിനായി രാജ്യത്തെ എംപിമാര്‍ തങ്ങളുടെ ഫണ്ടില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഇനി ചെലവഴിക്കാനുള്ളത് 1,200 കോടി രൂപ. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 50 ദിവസത്തില്‍ താഴെ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ഇത്രയധികം തുക ചെലവഴിക്കാനുള്ളത്. 1,341 കോടി അനുവദിച്ചതിലാണ് ഇത്രയും തുക ഇനിയും ചെലവഴിക്കാനുള്ളത്.

മഹാരാഷ്ട്ര, ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ആസാം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഒരു രൂപ പോലും എംപി ഫണ്ട് ചിലവഴിച്ചിട്ടില്ല. 210 കോടി രൂപയാണ് ഈ ആറു സംസ്ഥാനങ്ങളിലായി ഇനി ചെലവഴിക്കാനുള്ളത്.