കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ നിയമസഭയില്‍ ഒരു ചോരപ്പുഴയും ഒഴുകില്ലെന്ന് പി.സി. ജോര്‍ജ്ജ്

single-img
19 February 2015

pcബാര്‍കോഴയുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ചോരപ്പുഴ ഒഴുകില്ലെന്ന് എല്‍ഡിഎഫ് യോഗത്തോടെ വ്യക്തമായെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. പ്രതിപക്ഷത്തിന് ആരംഭ ശൂരത്വം മാത്രമാണുണ്ടായിരുന്നത്. അത് ഇപ്പോള്‍ അവസാനിച്ചെന്നും അദ്ദേഹം കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്ത് എതിര്‍പ്പുകളുണെ്ടങ്കിലും കെ.എം. മാണിതന്നെ ബജറ്റ് അവതരിപ്പിക്കും. അതിനുള്ള പണിപ്പുരയിലാണ് അദ്ദേഹം. തന്നോട് അദ്ദേഹത്തിന് അവഗണനയൊന്നുമില്ലെന്നും ജോര്‍ജ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ ആദ്യം നിക്ഷേപത്തിന്റെ പരമ്പര തന്നെ നട ത്തി ഇപ്പോള്‍ പണം കൈയിലില്ലാതെ കരഞ്ഞുകൊണ്ട് നടക്കുന്ന അവസ്ഥയാണ്.

ഖജനാവ് ഭദ്രമാണെങ്കിലും ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ദേശീയ ഗെയിംസില്‍ സമഗ്രമായ അന്വേഷണം വേണം. എല്ലാവരും കൊളളയടിച്ചിട്ടുണ്ട്. ദേശീയ ഗെയിംസ് ഉദ്യോഗസ്ഥ കൊളളസംഘത്തിന്റെ ചാകരയായിരുന്നുവെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.