ദേശിയ ഗയിംസിലെ മികച്ച പുരുഷതാരം കേരളത്തിന്റെ സജന്‍ പ്രകാശ്

single-img
14 February 2015

Sajanനീന്തലില്‍ ആറ് സ്വര്‍ണമടക്കം ഒമ്പത് മെഡലുകള്‍ നേടിയ സജന്‍ പ്രകാശിനെ ദേശീയ ഗെയിംസിന്റെ മികച്ച പുരുഷതാരമായി തെരഞ്ഞെടുത്തു. ഇതില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയുമടക്കം ആറെണ്ണം വ്യക്തിഗത മെഡലുകളുമാണ്.

200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ വെള്ളി, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയില്‍ സ്വര്‍ണം, 4100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം, 4100 മീറ്റര്‍ റിലേ മെഡ്‌ലേയില്‍ വെള്ളി എന്നിവയാണ് മകരളത്തിനു വേണ്ടി സജന്റെ സംഭാവന.

1987ല്‍ വില്‍സന്‍ ചെറിയന്‍ നേടിയ ആറു സ്വര്‍ണവും ഒരുവെള്ളിയുമടക്കം ഏഴുമെഡല്‍ നേട്ടത്തിനും, തുടര്‍ച്ചയായി മൂന്നു ഗെയിംസില്‍ ഏഴു സ്വര്‍ണം നേടിയ സെബാസ്റ്റ്യന്‍ സേവ്യറുടെ തകര്‍പ്പന്‍ പ്രകടനത്തിനും ശേഷമാണ് സജന്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തിപ്പിടിച്ച് ഗയിംസിലെ താരമാകുന്നത്.