ആഷിക് അബു കെ.എം. മാണിക്ക് അയച്ച 500 രൂപ ലഹരിമരുന്ന് വിറ്റ് ഉണ്ടാക്കിയതെന്ന് പി.സി. ജോര്‍ജ്ജ്

single-img
7 February 2015

pcആഷിക് അബു കെ.എം. മാണിക്ക് ‘മന്ത്രി മാണിക്ക് എന്റെ വക 500’ എന്ന പ്രതിഷേധത്തിന്റെ ഭാഗമായി അയച്ചു കൊടുത്ത പണം അധ്വാനിച്ച് ഉണ്ടാക്കിയതല്ലെന്നും ലഹരിമരുന്ന് വിറ്റുണ്ടാക്കിയതാണന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജ്. രണ്ട് ദിവസത്തിനുളളില്‍ ഇതേകുറിച്ച് കൂടുതല്‍ വ്യക്തതയുണ്ടാവുമെന്നും പി.സി. പറഞ്ഞു.

ഓള്‍ കേരള അച്ചീവേഴ്‌സ് ഫോറത്തിന്റെ സെമിനാറില്‍ പങ്കെടുത്തപ്പോഴാണ് ചീഫ് വിപ്പ് ആഷിക് അബുവിനെതിരെ പ്രതികരിച്ചത്.