ദേശീയ ഗെയിംസ് ടെന്നീസ്; കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു

single-img
7 February 2015

hadinതിരുവനന്തപുരം: ദേശീയ ഗെയിംസ് ടെന്നീസില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷവിഭാഗം സിംഗിള്‍സ് കേരളത്തിന്റെ പ്രതീക്ഷയായിരുന്ന ഹാദിന്‍ ബാവ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകളില്‍ തമിഴ്‌നാടിന്റെ ശ്രീറാം ബാലാജിയോട് പരാജയപ്പെട്ടു. സ്‌കോര്‍: 3-6, 6-7. പുരുഷ വിഭാഗം ഡബിള്‍സില്‍ കേരളത്തിന്റെ റെയ്‌നോള്‍ഡ് തിമോത്തി-കൃഷ്ണകുമാര്‍ സഖ്യം തെലങ്കാനയുടെ സാകേഷ്-വിഷ്ണുവര്‍ധന്‍ സഖ്യത്തോട് പരാജയപ്പെട്ടു. സ്‌കോര്‍: 0-6, 1-6. വനിതാവിഭാഗം ഡബിള്‍സില്‍ തെലങ്കാനയുടെ നിധി-സൗജന്യ സഖ്യം കേരളത്തിന്റെ റിയ റോസ്- സഞ്ജന കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചു. സ്‌കോര്‍: 6-1, 6-0