ഷൂട്ടിങ്ങില്‍ കേരളത്തിനു ആദ്യ സ്വര്‍ണ്ണം

single-img
3 February 2015

susan-elizabethഷൂട്ടിംഗില്‍ കേരളത്തിന്റെ എലിസബത്ത് സൂസന്‍ കോശി സ്വര്‍ണം നേടി.ഷൂട്ടിംഗില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണ നേട്ടമാണിത്. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലാണ് എലിസബത്തിന്റെ സ്വര്‍ണ നേട്ടം.വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഷൂട്ടിങ്ങിലാണ് ദേശീയ ചാമ്പ്യന്‍ കൂടിയാണു എലിസബത്ത്.

കേരളത്തിന്റെ സ്വര്‍ണ നേട്ടം ആറായി. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് താരങ്ങള്‍ക്ക് നേരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ എലിസബത്ത് സൂസന്‍ കോശി രംഗത്തെത്തിയിരുന്നു.