ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കുമെന്ന് ചൈനയും റഷ്യയും

single-img
3 February 2015

chinaഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് റഷ്യയും ചൈനയും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് ഇ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവരുമായി ബീജിങില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പിന്തുണ അറിയിച്ചത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ നീക്കത്തിനുള്ള പിന്തുണയും റഷ്യയും ചൈനയും അറിയിച്ചു. തീവ്രവാദത്തിന് പിന്തുണ നല്‍കുന്ന പാക്കിസ്ഥാനെതിരേ നടപടിയെടുക്കണമെന്ന ഇന്ത്യയുടെ ആവശ്യം ന്യായമാണെന്നും ഇരു രാജ്യങ്ങളിലെയും വിദേശ മന്ത്രിമാര്‍ പറഞ്ഞു.

ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നിലപാടിന് കിട്ടിയ വലിയ അംഗീകാരമാണ് റഷ്യയുടെയും ചൈനയുടെയും പിന്തുണയെ തീവ്രവാദത്തെ ന്യായീകരിക്കാനാകില്ലെന്ന തീരുമാനത്തില്‍ മൂന്ന് രാജ്യങ്ങളും മയാജിച്ചിരിക്കുകയാണെന്നും സുഷമ സ്വരാജ് പറഞ്ഞു.