വനിതകളുടെ തുഴച്ചിലിൽ കേരളത്തിന് സ്വർണം

single-img
2 February 2015

rowingആലപ്പുഴ: ദേശീയ ഗെയിംസ് വനിതകളുടെ തുഴച്ചിലിൽ കേരളത്തിന് സ്വർണം. നിത്യ ജോസഫ്, ചിപ്പി കുര്യൻ, നിമ്മി, ഹണി എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. ഗെയിംസിൽ കേരളത്തിന്റെ മൂന്നാമത്തെ സ്വർണമാണിത്. അതേസമയം വനിതകളുടെ തുഴച്ചിലിൽ സ്കൾസ് സിംഗിൾസിൽ കേരളത്തിന്റെ ഡിറ്റിമോൾ വർഗീസ് വെള്ളി നേടി.

വനിതകളുടെ 75 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കേരളത്തിന്റെ അഞ്ജുമോൾ ജോസഫ് വെങ്കലം നേടി.