ദേശീയ ഗെയിംസിനെത്തിയ നെറ്റ്‌ബോള്‍ താരം ഹൃദയാഘാതം മൂലം മരിച്ചു

single-img
2 February 2015

national-gamesതിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തിയ താരം ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയുടെ നെറ്റ്‌ബോള്‍ താരം മയൂരേഷ് പവാറാണ് മരിച്ചു. 19കാരനായ മയൂരേഷ് ഛണ്ഡീഗഡിനെതിരായ മത്സരത്തിന് ശേഷം  കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.