അബുദാബിയില്‍ റോഡപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്

single-img
2 February 2015

abuഅബുദാബി:  അബുദാബി എമിറേറ്റില്‍ റോഡ് അപകട മരണം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം കുറഞ്ഞു.  അബുദാബി റോഡുകളില്‍ 2013ല്‍ 645 റോഡപകടങ്ങളാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 575ആയി കുറഞ്ഞു. 156 മരണമാണ് 2013ല്‍ ഉണ്ടായത്. 2014ല്‍ ഇത് 120 ആയി കുറഞ്ഞു. അപകട നിരക്ക് 11 ശതമാനവും മരണസംഖ്യ 23 ശതമാനവും കുറഞ്ഞപ്പോള്‍ അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവാണുണ്ടായതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അബുദാബി പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഗതാഗത തിരക്കേറിയ റോഡുകളില്‍ പട്രോളിംങ് വര്‍ധിപ്പിച്ചതും കൂടുതല്‍ റഡാര്‍ ക്യാമറകള്‍ സ്ഥാപിച്ചതുമാണ് അപകടം കുറയ്ക്കാൻ കാരണമായത്.

ട്രക്ക് റോഡുകളിലാണ് ഏറ്റവും കൂടുതല്‍ അപകടകരമായ അവസ്ഥയുള്ളതായി കണക്കാക്കുന്നത്. ഈ റോഡില്‍ 150ഓളം റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടാതെ അബുദാബി – ദുബായ് റോഡില്‍ 37 ട്രക്ക് അപകടങ്ങളില്‍ 14പേര്‍ കൊല്ലപ്പെട്ടു. സുവൈഹാന്‍ റോഡില്‍ 61 അപകടങ്ങളിലായി 11 പേരുടെ ജീവനായിരുന്നു നഷ്ടപ്പെട്ടത്.