ദേശീയ ഗെയിംസ്‌ വനിതാഫുട്‌ബോളില്‍ കേരളത്തിന് ജയം

single-img
2 February 2015

footതൃശൂര്‍: ദേശീയ ഗെയിംസ്‌ വനിതാഫുട്‌ബോളില്‍ കേരളത്തിന് ജയം. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ശക്തരായ പശ്‌ചിമബംഗാളിനെ ഒരു ഗോളിനു കേരളം കീഴടക്കി. 61 -ാം മിനിറ്റില്‍ ടി.നിഖിലയാണ്‌ കേരളത്തിന്റെ നിര്‍ണായക ഗോള്‍ നേടിയത്‌. ഇതോടെ കേരളം സെമിയിലെത്താനുളള സാധ്യതയേറി. ചൊവ്വാഴ്‌ച്ച ഡല്‍ഹിയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.