ദേശീയ ഗെയിംസ് ഗുസ്തിയില്‍ വീണ്ടും ഹരിയാന

single-img
2 February 2015

national-gamesകണ്ണൂര്‍: ദേശീയ ഗെയിംസ് ഗുസ്തിയില്‍ ഹരിയാന ആറു ഫൈനലുകളില്‍ അഞ്ചും സ്വന്തമാക്കി.  നിലവിലെ ചാമ്പ്യന്മാരാണ് ഹരിയാന.  മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വനിതകളുടെ 55 കിലോ ഗ്രാം വിഭാഗത്തില്‍ റിതു മല്ലിക്, 69 കിലോ വിഭാഗത്തില്‍ സുമന്‍ ഗുണ്ടു, ഫ്രീ സ്റ്റൈല്‍ 74 കിലോ പുരുഷ വിഭാഗത്തില്‍ ജിതേന്ദര്‍, 85 കിലോ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ മനോജ് കുമാര്‍, 66 കിലോ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ രവീന്ദര്‍ സിങ് എന്നിവരാണ് ഹരിയാനയുടെ സ്വര്‍ണം നേടിയത്. സന്ദീപ് തോമാറാണ് പുരുഷന്മാരുടെ 57 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ സര്‍വിസസിനായി സ്വര്‍ണം നേടിയത്. ആതിഥേയരായ കേരളത്തിന് മെഡല്‍ പട്ടികയില്‍ സാന്നിധ്യമറിയിക്കാനായില്ല.