സൗദി അറേബ്യയുടെ രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

single-img
23 January 2015

abdullahസൗദി അറേബ്യയുടെ രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ്(90) അന്തരിച്ചു. ശ്വാസകോശ സംബന്ധമായി അസുഖത്തെ  തുടര്‍ന്ന് ചികി‍ത്സയിരുന്ന ഇദ്ദേഹം വെള്ളിയാഴിച്ച പുലര്‍ച്ചെ ഒന്നിന് അന്തരിച്ചു.സഹോദരൻ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ്​ അടുത്ത കിരീട അവകാശി. 2012ല്‍ സല്‍മാനെ യുവരാജാവായി വാഴിച്ചിരുന്നു.. ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ സൗദിന്റെ മകനായി 1924 ഓഗസ്റ് ഒന്നിനാണ് അബ്ദുള്ള ജനിച്ചത്. മുന്‍ ഭരണാധികാരി ഫഹദ് ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്യാണത്തെ തുടര്‍ന്ന് 2005 ലാണ് അബ്ദുള്ള രാജാവായി സ്ഥാനമേറ്റത്. സൗഹൃദത്തിനും സഹവര്‍ത്തിത്വത്തിനും പ്രധാന്യം നല്‍കിയ അദ്ദേഹം അറബ് രാഷ്ട്ര നേതാക്കളില്‍ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയായിരുന്നു.