ഖത്തറിൽ മല്‍സ്യബന്ധന വലയില്‍ കുടുങ്ങി നിരവധി പക്ഷികള്‍ ചത്തു

single-img
21 January 2015

died-birdsദോഹ: മല്‍സ്യബന്ധന വലയില്‍ കുടുങ്ങി നൂറിലധികം പക്ഷികള്‍ ചത്തു. പേള്‍ ഖത്തറിന്റെ വടക്കുള്ള അല്‍ അലിയ ദ്വീപിനു സമീപമാണു പക്ഷികള്‍ വലയില്‍ കുടുങ്ങി ചത്തത്. പക്ഷി കളുടെ കേന്ദ്രം കൂടിയാണ് അല്‍ അലിയ ദ്വീപ്.വെള്ളി, ശനി ദിവസങ്ങളിലായി വലയില്‍ കുടുങ്ങിയ നാല്‍പതിലധികം പക്ഷികളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മോചിപ്പിച്ചു.

ദ്വീപിനു സമീപം കടലില്‍ മീന്‍പിടിക്കാനായി വലയിട്ടതാണോ അതോ മറ്റെവിടെയെങ്കിലും നിന്നു വല ഒഴുകിയെത്തിയതാണോ എന്നു വ്യക്തമല്ല. 150 മീറ്റര്‍ നീളത്തിലാണു വലയിട്ടിരുന്നത്.