സുനന്ദയുമായുള്ള ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തരൂര്‍ പോലീസിനോട് സമ്മതിച്ചു

single-img
20 January 2015

SHASHI_THAROOR_18_1_2014കഴിഞ്ഞ രാത്രി സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഭാര്യ സുനന്ദ പുഷ്‌കറുമായി ദാമ്പത്യ ബന്ധത്തില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നുവെന്ന് ശശി തരൂര്‍ ഡല്‍ഹി പോലീസിനോട് സമ്മതിച്ചു.

ചോദ്യം ചെയ്യലിനോട് തരൂര്‍ നന്നായി സഹകരിച്ചുവെന്നും നിര്‍ണായക വിവരങ്ങള്‍ തരൂരില്‍ നിന്നും ലഭിച്ചുവെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ടു മുതല്‍ 12 വരെയായിരുന്നു വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ തരൂരിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ സമയത്ത് തികച്ചും ശാന്തനായാണ് ശശി തരൂര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് ഡല്‍ഹി പോലീസ് അറിയിച്ചത്.