പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തങ്ങള്‍ക്കു മുന്നിലെത്തുന്ന കീഴുദ്യോഗസ്ഥരെ നിര്‍ത്തി സംസാരിക്കാതെ ഇരുത്തി തന്നെ സംരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം

single-img
20 January 2015

rogues-police630പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും കീഴുദ്യോഗസ്ഥരെ തങ്ങള്‍ക്കു മുന്നില്‍ ഇരിക്കാന്‍ അനുവദിക്കണമെന്നു എസ്.ഐ മുതലുള്ള മേലുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, കീഴുദ്യോഗസ്ഥരെ ഇരിക്കാന്‍ അനുവദിക്കാത്ത മേലധികാരികളുടെ മാനസികാവസ്ഥ മനുഷ്യത്വരഹിതമാണെന്ന് സൂചിപ്പിച്ചാണ് പ്രത്യേക സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

തങ്ങളുടെ മുന്നില്‍ ഇരിക്കാന്‍ അനുവദിക്കാത്ത മേലധികാരികള്‍ക്കെതിരെയും പൊലീസ് സ്‌റ്റേഷനുകളിലെ മനുഷ്യത്വരഹിതമായ നടപടി സംബന്ധിച്ചും ജീവനക്കാരുടെ സംഘടനകള്‍ പലവട്ടം പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരാതി ലഭിച്ചാല്‍ നടപടി എടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മണിക്കൂറുകള്‍ നീളുന്ന ക്രൈം കോണ്‍ഫറന്‍സുകളിലും മറ്റും മുന്നില്‍ കസേരകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ നിര്‍ത്തി സംസാരിക്കുന്ന പതിവ് പല ജില്ലാ പൊലീസ് മേധാവികളും സ്വീകരിച്ചിരുന്നു. അതിന് അവസാനം കുറിച്ചുകൊണ്ടാണ് സംസ്ഥാന പോലീസ് മേധാവി സറക്കുലര്‍ അയച്ചിരിക്കുന്നത്.