ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മകളെ തല്ലിക്കൊന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

single-img
17 January 2015

murder_350_111412071506റിയാദ്: ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മകളെ തല്ലിക്കൊന്ന യുവതിയുടെ വധശിക്ഷ നടപ്പാക്കി. മബര്‍മ്മീസ് യുവതി ലൈല ബിന്റ് അബ്ദുള്‍ മുത്തലബ് ബാസ്സിമിനെയാണ് മക്കയില്‍ പൊതു സ്ഥലത്ത് വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഏഴ് വയസ്സുകാരിയെ പണത്തിന് വേണ്ടി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നു. എന്നാൽ കുട്ടി ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് തല്ലി കൊല്ലുകയായിരുന്നു. യു ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യുവതിയെ റോഡിലൂടെ വലിച്ചിഴക്കുന്നതും താന്‍ കൊന്നിട്ടില്ലെന്ന് അവര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ അലോസരപ്പെടുത്ത ദൃശ്യമായതിനാല്‍ യു ട്യൂബ് ഈ വീഡിയോ പിന്നീട് നീക്കം ചെയ്തു.