ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

single-img
15 January 2015

sabrimalagsll2ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശനപുണ്യമേകി ശബരിമലയില്‍ ദീപാരാധനയ്ക്ക് ശേഷം വൈകിട്ട് 6.55 ഓടെ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയശേഷമുള്ള ദീപാരാധന ശബരിമല സന്നിധിയില്‍ അരങ്ങേറുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മജ്യാതി മൂന്ന്തവണ കത്തിയണഞ്ഞത്. പിന്നീടു വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന മകരസംക്രമ പൂജയ്ക്ക് തുടക്കമായി.

ശബരിമല സന്നിധാനവും പരിസരങ്ങളും ജനനിബിഡമായിരുന്നു. പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ ജ്യോതിയും ആകാശത്തു തെളിഞ്ഞ മകരസംക്രമ നക്ഷത്രവും തിരുവാഭരണ പ്രഭയിലെ ദീപാരാധനയും ഒരേപോലെ കണ്ടു ഭക്തലക്ഷങ്ങള്‍ സായുജ്യരായി മലയിറങ്ങി.

ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ 2400 പോലീസുകാര്‍ സന്നിധാനത്തും 2000 പോലീസുകാര്‍ പമ്പയിലും സുരക്ഷാജോലിക്കുണ്ട്. ഇവരോടൊപ്പം കേന്ദ്ര സേനയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ടായിരുന്നു.