ആദിവാസികള്‍ക്ക് അനുകൂലമായും ബ്ലേഡ്മാഫിയകള്‍ക്ക് പേടിസ്വപ്‌നവുമായ മാവോയിസ്റ്റുകളെ നേരിടേണ്ടത് ആയുധത്തിലൂടെയല്ല, മറിച്ച് ആശയപരമായാണെന്ന് പി.സി. ജോര്‍ജ്ജ്

single-img
14 January 2015

pc-georgeആദിവാസികള്‍ക്ക് അനുകൂലമായും ബ്ലേഡ് മാഫിയകള്‍ക്ക് വിരുദ്ധവുമായും പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെ ആയുധത്തിലൂടെയല്ല, ആശയപരമായാണ് നേരിടേണ്ടതെന്ന് ഗവണ്‍മെന്റ് ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജ്.നീതിക്ക് വേണ്ടിയാണ് മാവോയിസ്റ്റുകള്‍ പോരാടുന്നത്. മാവോയിസ്റ്റുകള്‍ കാരണമാണ് വയനാട്ടിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കോടികള്‍ ചിലവഴിക്കുന്നത് നിര്‍ത്തണം. പത്തോ ഇരുപതോ മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയാണ് കോടികള്‍ ചിലവിടുന്നത്. ഇതിനായി ആയുധങ്ങള്‍ സംഭരിക്കുന്നതിനോടും യോജിപ്പില്ല. ആയുധത്തിലൂടെയല്ല, ആശയപരമായാണ് അവരെ നേരിടേണ്ടതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.