സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കാന്‍ ഗോമൂത്രവുമായി കേന്ദ്രസര്‍ക്കാര്‍

single-img
10 January 2015

cowഫിനെയിലിന് പകരമായി പശു മൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഗോനൈലുമായി രാജ്യ തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ശുചിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്തുന്നു. ‘ഹോളി കൗ ഫൗണ്ടേഷന്‍’ എന്ന സന്നദ്ധ സംഘടനയാണ് കേന്ദ്രീയബന്ദറില്‍ നിന്നും ഗോനൈല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തിക്കുക.

രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ പ്രതിവര്‍ഷം 20 ലക്ഷം രൂപയുടെ ഫിനെയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ഫിനെയിലിന് പകരം ഘട്ടം ഘട്ടമായി ഗോനൈല്‍ ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര വനിതാശിശു വികസന മന്ത്രി മനേകാ ഗാന്ധിയാണ് പദ്ധതിക്ക് പിന്നില്‍. ഇത് നടപ്പിലാകുന്നതോടെ പശുക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്നാണ് മേനക ഗാന്ധി പറയുന്നത്.

2004ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പശു മൂത്രത്തിന്റെയും ചാണകത്തിന്റെയും അണുനശീകരണ ശേഷി കണ്ടെത്താന്‍ പഠനം നടത്തിയിരുന്നുവെങ്കിലും പ്രതീക്ഷക്കനുസരിച്ച ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രസ്തുത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.