പൂട്ടിക്കിടക്കുന്ന ബാറുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഇന്ന് തുറക്കും

single-img
5 January 2015

Beerസംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നൂറിലേറെ എണ്ണത്തില്‍ ഇന്ന് ബിയര്‍-വൈന്‍ വില്‍പന തുടങ്ങും. ഇവയ്ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. ലൈസന്‍സ് ലഭിച്ചവര്‍ക്കു ഇന്നു മുതല്‍ ബിവറേജസ് കോര്‍പറേഷന്‍ വെയര്‍ ഹൗസുകളില്‍നിന്നു സ്റ്റോക്കെടുത്തു വില്‍പ്പന തുടങ്ങാം. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് നല്‍കിയത്. 22എണ്ണം. തൊട്ടുപിന്നില്‍ 14 എണ്ണവുമായി പത്തനംതിട്ടയാണ്.