തൊഴിലാളിവിരുദ്ധ നടപടികള്‍ സ്വീകരിക്കില്ല, പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള പ്രവാസികള്‍ക്ക് യുഎഇ തൊഴില്‍ നിഷേധിക്കില്ല

single-img
5 January 2015

Exploitation of Workers helps create construction boom in the UAEപ്രവാസി സമൂഹത്തിന് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി യുഎഇ. പ്രമേഹ രോഗികളേയും രക്തസമ്മര്‍ദ്ദമുള്ള തൊഴിലാളികളേയും നിരോധിക്കില്ലെന്നും ജോലിയിലുള്ളവരെ തിരിച്ചയക്കില്ലെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎഇ ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പടെയുള്ള രോഗങ്ങളുള്ള തൊഴിലാളികളെ ജിസിസി രാഷ്ട്രങ്ങള്‍ നിരോധിയ്ക്കാനൊരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

പ്രമേഹ രോഗികളോ രക്തസമ്മര്‍ദ്ദമുള്ളവരോ തങ്ങളുടെ ആരോഗ്യമേഖലയെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നില്ല. അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളെപ്പോലെ തൊഴിലാളികളെ നിയന്ത്രിയ്‌ക്കേണ്ട ആവശ്യം യുഎഇയ്ക്ക് ഇല്ല. ഗള്‍ഫ് ഹെല്‍ത്ത് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ ജനറലാണ് ദീര്‍ഘകാല രോഗങ്ങളുള്ള തൊഴിലാളികളെ നിയന്ത്രിച്ച് ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാം എന്നൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. യുഎഇ ഒരിയ്ക്കലും ഇത്തരമൊരു തീരുമാനത്തിന്റെ ഭാഗമാകില്ല. യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രമേഹവും രക്‌സമ്മര്‍ദ്ദവും ഉണ്ട്. അവരെ ചികിത്സിയക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും രാജ്യത്ത് ലഭ്യമാണെന്ന് ്ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ ചൂണ്ടിക്കാട്ടി