ഈ കണ്ണീര്‍ കണ്ട് ഉറ്റവരുടെ മനസ്സ് നിറയുന്നു, വേഗതയുടെ രാജകുമാരന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു

single-img
4 January 2015

mആ വേഗത കണ്ട് ആകാംഷയുടെ കൊടുമുടിയില്‍ എത്തിയവര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണ് കാതുകളിലേക്ക് എത്തുന്നത്. മൈക്കിള്‍ ഷൂമാക്കര്‍ മെല്ലെ മെല്ലെ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ഷൂമാക്കര്‍ ഭാര്യയുടെയും മക്കളുടെയും ശബ്ദങ്ങള്‍ക്ക് പ്രതികരിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുവയ്ക്കുകയാണ്. ഒരു അന്താരാഷ്ട്ര മാധ്യമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

2013 ഡിസംബര്‍ 29ന് ആല്‍പ്‌സ് പര്‍വതനിരകളില്‍ വെച്ച് സ്‌കീയിങ്ങിനിടെയാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെടുന്നത്. തല പാറയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ ആറുമാസം കോമയിലായിരുന്നു. പിന്നീട് വീട്ടിലെ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറ്റുകയും ചെയ്തു.

 

ഷൂമാക്കറിന് തന്റെ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരിക എന്നത് അസാധ്യമാണെന്നാണ് വൈദ്യശാസ്ത്രം വിധിയെഴുതിയത്.
വളരെ പതുക്കെ പ്രതികരണശേഷി തിരിച്ചികിട്ടിയേക്കാമെന്ന് പ്രതീക്ഷയും ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നു. അപകടത്തിനുശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍ ശബ്ദത്തോട് പ്രതികരിക്കാന്‍ ഷൂമാക്കറിന് കഴിയുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷൂമാക്കറിന്റെ പ്രിയപ്പെട്ട മക്കളും, ഭാര്യയും, നായയുമെല്ലാം ശബ്ദമുണ്ടാക്കുമ്പോള്‍ കണ്ണുനിറയുന്നത് പ്രതികരണശേഷം തിരിച്ചുകിട്ടുന്നതിന്റെ ലക്ഷണമാകാമെന്ന് ഡോക്ടര്‍മാരും വിലയിരുത്തുന്നു.