സ്റ്റീവന്‍ ജെറാൾഡ് ലിവര്‍പൂളിനോട് വിടപറയുന്നു

single-img
2 January 2015

Steven-Gerrardലിവര്‍പൂള്‍: ഈ സീസണോടെ സ്റ്റീവന്‍ ജെറാൾഡ് ലിവര്‍പൂളിനോട് വിടപറഞ്ഞേക്കും. ഇംഗ്ലണ്ടിന്റെ മധ്യനിരക്കാരൻ വരുന്ന സീസണില്‍ അമേരിക്കന്‍ ലീഗില്‍ കളിക്കുമെന്നാണ് റിപ്പോർട്ട്. 1998ലാണ് ജെറാൾഡ് ആദ്യമായി ലിവര്‍പൂളിന് വേണ്ടി കളിക്കുന്നത്.  ലിവര്‍പൂള്‍ അക്കാഡമിയിലൂടെയാണ് ജെറാൾഡ്  ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.  2003-ല്‍ ലിവര്‍പൂളിന്റെ ക്യാപ്റ്റനായി. 2008-ല്‍ ഇംഗ്ലണ്ടിന്റെ നായകസ്ഥാനം ഏറ്റെടുത്ത ജെറാൾഡ്  2010, 2014 ലോകകപ്പുകളിലും രാജ്യത്തെ നയിച്ചു. 2014 ബ്രസീല്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ആദ്യ റൗണ്ടില്‍ പുറത്തായതോടെ ജെറാൾഡ്  അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തു.