ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ കൂടി ഇന്ത്യ തോറ്റിരുന്നെങ്കില്‍ ധോണിയെ കാത്തിരുന്നത് ഒരു ലോക റെക്കോര്‍ഡായിരുന്നു; വിദേശ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് തോല്‍വികള്‍ ഏറ്റുവാങ്ങിയ ക്യാപ്റ്റന്‍ എന്ന ലോകറെക്കോര്‍ഡ്

single-img
1 January 2015

dhoniടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചില്ലായിരുന്നുവെങ്കില്‍ വിദേശമണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ തോറ്റ ക്യാപ്റ്റന്‍ എന്ന ലോകറിക്കോര്‍ഡ് സിഡ്‌നി ടെസ്റ്റില്‍ കൂടി തോറ്റിരുന്നെങ്കില്‍ ധോണിക്കും ലഭിക്കുമായിരുന്നു. 16 മല്‍സരങ്ങളില്‍ ക്യാപ്റ്റന്‍മാരായി പരാജയപ്പെട്ട ന്യൂസീലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിന്റെയും വെസ്റ്റിന്‍ഡീസിന്റെ ബ്രയന്‍ ലാറയുടെയും പേരിലാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡുള്ളത്.

ധോണിക്കു കീഴില്‍ വിദേശമണ്ണില്‍ ഇന്ത്യ തോറ്റത് 30 ടെസ്റ്റുകളില്‍ 15 എണ്ണത്തിലാണ്. 42 മല്‍സരങ്ങളില്‍ 16 എണ്ണത്തില്‍ ഫഌമിംഗ് കീഴടങ്ങിയപ്പോള്‍ 20 ടെസ്റ്റുകളില്‍ 16 എണ്ണത്തിലും കീഴടങ്ങിയാണ് ലാറ ഒപ്പമെത്തിയത്.