മെസ്സിക്ക് 200 മില്യണ്‍ പൗണ്ടിന്റെ വാഗ്ദാനവുമായി മാഞ്ചസ്റ്റര്‍ സിറ്റി

single-img
29 December 2014

messiലണ്ടന്‍: ലയണല്‍ മെസ്സിയെ സ്വന്തമാക്കാന്‍ ചെല്‍സിക്കു പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയും.  മാഞ്ചസ്റ്റര്‍ സിറ്റി മെസ്സിക്ക് 200 മില്യണ്‍ പൗണ്ടാണ് (1984 കോടി രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ട്രാന്‍സ്ഫര്‍ തുകക്കു പുറമെ പ്രതിവാരം അഞ്ചു ലക്ഷം പൗണ്ട് (നാലു കോടി) നല്‍കാനും സിറ്റി ആലോചിക്കുന്നുണ്ട്. സ്‌പെയ്‌നില്‍ നികുതി പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മെസ്സി അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി. സിറ്റിയുടെ അര്‍ജന്റീന താരങ്ങളായ സെര്‍ജിയോ അഗ്വേറൊ, പാബ്ലോ സബലേറ്റ എന്നിവരും കൂടുമാറ്റത്തിന് മെസ്സിയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.