യുഎഇയില്‍ നബി ദിനത്തോട് അനുബന്ധിച്ച് ജനവരി മൂന്ന് ശനിയാഴ്ച പൊതു അവധി

single-img
29 December 2014

uaeദുബായ്: യുഎഇയില്‍ നബി ദിനത്തോട് അനുബന്ധിച്ച് 2015 ജനവരി മൂന്ന് ശനിയാഴ്ച പൊതു അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു.  വിദ്യാഭ്യാസ, മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുമായ ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദിയാണ് ‘മാവ്‌ലിദ് അല്‍ നബി’ ആഘോഷത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചത്.

യുഎഇയിലും വിപുലമായ ചടങ്ങുകളോടെയാണ് നബിദിനം ആഘോഷിയ്ക്കാനൊരുങ്ങുന്നത്. നബിദിനത്തോട് അനുബന്ധിച്ച് എല്ലാ പൊതുമേഖല സ്വകാര്യ മേഖല സ്ഥാപനങ്ങളിലേയും തൊഴിലാളികള്‍ക്ക് അവധി നല്‍കി സര്‍ക്കുലര്‍ പുറത്തിറക്കി. ഉത്തരവ് ലംഘിയ്ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുള്ളതായി പറയപ്പെടുന്നു.