4.30 ലക്ഷം രൂപയുടെ ഹാര്‍ലി ഡേവിഡ്‌സന്‍ ബൈക്കുകള്‍ ഇന്ത്യയിലാദ്യമായി പോലീസിനെയും വഹിച്ച് ഗുജറാത്തിലൂടെ ചീറിപ്പായും

single-img
29 December 2014

hALYഗുജറാത്ത് പൊലീസിനു സഹായമായി ഇനി യു എസില്‍ നിന്നുള്ള ഹാര്‍ലി ഡേവിഡ്‌സന്‍ ബൈക്കുള്‍. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ് ഇയര്‍(ഐ മോടി) പട്ടം ചൂടിയ 4.30 ലക്ഷം രൂപ വിലയുള്ള ‘സ്ട്രീറ്റ് 750’ മോട്ടോര്‍ സൈക്കിളുകളാണ് ഇനി ഗുജറാത്ത പൊലീസിനു കൂട്ട്. ഓള്‍ ടെറെയ്ന്‍ വെഹിക്കിള്‍ പദവി നേടിയ വാഹനമാണിത്.

വാണിങ് ലൈറ്റ്, സൈറന്‍, വയര്‍ലെസ് കമ്യൂണിക്കേഷന്‍ സംവിധാനം എന്നിവയടക്കം സാധാരണ ബൈക്കുകളെ അപേക്ഷിച്ചു പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ‘സ്ട്രീറ്റ് 750, ‘സൂപ്പര്‍ ലോ മോഡലുകളാണു ഗുജറാത്ത് പൊലീസ് സ്വന്തമാക്കുക. വാഹനങ്ങള്‍ക്ക് വെള്ള നിറമാണ്.

റവല്യൂഷന്‍ എക്‌സ് ശ്രേണിയില്‍പെട്ട 750 സി സി, ഫോര്‍ സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ് വി ട്വിന്‍ എന്‍ജിനാ ഈ ബൈക്കിലുള്ളത്. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്‌സാണു ബൈക്കിന്റെ ട്രാന്‍സ്മിഷന്‍. ബൈക്കിലെ ചില ഘടകങ്ങള്‍ ഹാര്‍ലി ഡേവിഡ്‌സന്‍ പ്രാദേശികമായി നിര്‍മിച്ചിട്ടുമുണ്ട്. ഗുജറാത്ത് പൊലീസിനു പിന്‍ബലമേകുന്ന സൂപ്പര്‍ ലോയ്ക്കു കരുത്തേകുന്നത് 883 സി സി, എയര്‍ കൂള്‍ഡ്, ഇവല്യൂഷന്‍ എന്‍ജിനാണ്.

നിലവില്‍ ഹാര്‍ലി ഡേവിസ്ഡന്‍ ബൈക്കുകള്‍ 45 രാജ്യങ്ങളിലെ പൊലീസ് സേനകള്‍ ഉപയോഗിക്കുന്നുണ്ട്.